സര്‍ക്കാരിന് വലിയ തിരിച്ചടിയായ ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്സി റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്രിവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു .അന്തിമ ഉത്തരവ് വരുന്നത് വരെ നിയമനങ്ങള്‍ നടത്തരുതെന്ന് പിഎസ്സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിയമനത്തിലാണ് തിരിമറി നടന്നതായി ആക്ഷേപം ഉയര്‍ന്നത്. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ ആണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ റാങ്ക് പട്ടിക സ്റ്റേ ചെയ്തത്.
എഴുത്തു പരീക്ഷയില്‍ മുന്നിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് അഭിമുഖ പരീക്ഷയില്‍ മറ്റുചിലര്‍ക്ക് മാര്‍ക്ക് അധികം നല്കി അട്ടിമറി നടത്തിയതായാണ് ഉദ്യോഗാര്‍ത്ഥികള്‍ കെഎടിയില്‍ പരാതി ഉന്നയിച്ചത്.
ചീഫ് സോഷ്യല്‍ സര്‍വീസ്, പ്ലാനിങ് കോ ഓര്‍ഡിനേഷന്‍, ഡി സെന്‍ട്രലൈസ്ഡ് പ്ലാനിങ് തസ്തികകളിലേക്കു നടന്ന അഭിമുഖത്തില്‍ ഇടതു സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ മാര്‍ക്കും എഴുത്തു പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിച്ചവര്‍ക്കു കുറവു മാര്‍ക്കും നല്‍കിയെന്നാണ് ആരോപണം.
ചീഫ് സോഷ്യല്‍ സര്‍വീസ് തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ക്കു 40ല്‍ 36 മാര്‍ക്ക് വീതം നല്കിയപ്പോള് എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്കു 11 മാര്‍ക്കാണു നല്‍കിയത്. ചീഫ് പ്ലാനിങ് കോ ഓഡിനേഷന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഒരു ഉദ്യോഗാര്‍ഥിക്കു 40 ല്‍ 38 മാര്‍ക്കു നല്കി.എഴുത്തുപരീക്ഷയില്‍ നാല്പതില് 38 മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ വരെ ഈ രീതിയില്‍ പിന്തള്ളപ്പെട്ടതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് ആസൂത്രണബോര്‍ഡിനും പിഎസ്സിക്കും കെഎടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമനം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത കാലത്തായി കേരള പിഎസ്സിക്കെതിരെ വലിയ പരാതികളാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുയരുന്നത്. കേരള പോലിസിന്റെ നാല് ബറ്റാലിയനിലേക്കുള്ള പരീക്ഷയിലും പിഎസ്എസി തിരിമറി നടന്നതായി ഉദ്യോഗാര്‍ത്ഥികള്‍ അഡിമിനിട്രേറ്റിവ് ട്രിബ്യൂണലില്‍ പരാതികള്‍ നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശത്തിനു ശേഷം മാത്രം അന്തിമതീരുമാനമെടുക്കാവൂ എന്നാണ് ഈ ഹര്‍ജികളിലും കെഎടി നിര്‍ദ്ദേശിച്ചത്.
അതേ സമയം പോലിസ് ബറ്റാലിയന് പിഎസ്സി അട്ടിമറി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
Discussion about this post