വിവാഹ റാഗിങ്ങിന്‍റെ പേരില്‍ കാന്താരിമുളകുവെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് വരനും വധുവിനും ദേഹആസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹശേഷം ഭക്ഷണത്തിന് മുന്നോടിയായാണ് ഇരുവരെയും വരന്‍റെ സുഹൃത്തുക്കള്‍ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പൊലീസ് കേസ് എടുത്തില്ല.
Discussion about this post