പ്രായമായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുകൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം നടന്നത്.
ഹരിനഗറില്‍ 81 വയസ്സ് പ്രായമുള്ള അമ്മ സന്തോഷ് ഭാഗ്ഗയ്ക്കൊപ്പമാണ് മകള്‍ നീരു ബാഗ്ഗ താമസ്സിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന നീരുവിനെ മറ്റോരു വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു.ഇതാണ് കൊലപാതകത്തിലെത്തിച്ചത്.
ശനിയാഴ്ച അമ്മയുമായി ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടാവുകയും സഹികെട്ട് ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയുമാണെന്നാണ് പോലീസ് പറയുന്നത്. പൊലീസ് ഓഫീസര്‍ നീരുവുമായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്. സംഭവത്തില്‍ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി നീരുവിനെ അറസ്റ്റ് ചെയ്തു.പവര്‍ ഡിസ്കോമില്‍ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസറാണ് നീരു ബാഗ്ഗ.
Discussion about this post