ആര്‍സിഇപി കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് പ്രമുഖ പാല് ഉത്പാദക കമ്പനിയായ അമുല്‍. കരാറില്‍ ഒപ്പു വെക്കാഞ്ഞതിലൂടെ പ്രധാനമന്ത്രി 10 കോടി കുടുംബങ്ങളെയാണ് സംരക്ഷിച്ചതെന്ന് അമുല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ആര്‍സിഇപി കരാറില്‍ ഒപ്പുവെക്കാഞ്ഞതിലൂടെ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം പ്രാദേശിക പാല് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് അമുല്‍ വ്യക്തമാക്കി.
ആര്‍സിഇപി കരാറില്‍ നിന്ന് വിട്ടു നിന്നത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യില്ലെന്ന പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. ഈ തീരുമാനം രാജ്യത്തെ കര്‍ഷകര്‍ക്കും പാല് സംരംഭകര്‍ക്കും സഹായകരമാണെന്നും അമുല്‍ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post