പിഎസ്സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബർ 28നാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച നസീം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ തന്റെ പ്രൊഫൈൽ ഫോട്ടോ അപ്ഡേറ്റ് ചെയ്തിരുന്നു.
“തോല്ക്കാന് മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്..,” എന്ന അടിക്കുറിപ്പോടെയായിരുന്നു നസീം ചിത്രം അപ്ഡേറ്റ് ചെയ്തത്. അതിന് താഴെ നസീമിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ കമന്റ് ചെ്യ്തിരുന്നു. “നീയൊക്കെ എങ്ങനെ തോൽക്കാൻ, അമ്മാതിരി കോപ്പിയടിയല്ലേ,” എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് “”കോപ്പിടിച്ചെങ്കിൽ അതെന്റെ കഴിവ്, എന്നായിരുന്നു നസീം നൽകിയ മറുപടി.
90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ഇരുവര്‍ക്കും സ്വാഭാവികജാമ്യം ലഭിച്ചത്. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
Discussion about this post