വായുജിത്
In Facebook
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍ എറ്റവും കൂടുതല്‍ സാധാരണക്കാരെ വധിച്ച ഭീകര പ്രത്യയശാസ്ത്രം ഏതാണെന്ന് അറിയാമോ ? ഏറ്റവും കൂടുതല്‍ സൈനികരെ / സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ചത് ?
കമ്യൂണിസ്റ്റ് ഭീകരതയാണത്..കശ്മീരിലെ ജിഹാദി ഭീകരത രണ്ടാമതേ വരൂ..
പത്തുവര്‍ഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരര്‍ കൊന്നു തള്ളിയ സാധാരണക്കാരുടെ എണ്ണം ആയിരത്തി എണ്ണൂറോളമാണ്. അത്രയും തന്നെ സുരക്ഷ ഉദ്യോഗസ്ഥരേയും വധിച്ചിട്ടുണ്ട്. ആകെ മൊത്തം 3600 പേരെയാണ് പിഴച്ച പ്രത്യയ ശാസ്ത്രം കൊന്നൊടുക്കിയത്.. പരിക്കേറ്റവര്‍ അതിലുമെത്രയോ മുകളിലാണ്..
കശ്മീരിലെ ജിഹാദി ഭീകരത അതിന്റെ നാലിലൊന്ന് പേരെയേ ( സൈനികരും സാധാരണക്കാരുമടക്കം ) വധിച്ചിട്ടുള്ളൂ.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കമ്യൂണിസ്റ്റ് ഭീകരതയെ ഉരുക്കു മുഷ്ടി കൊണ്ട് നേരിട്ടില്ലായിരുന്നെങ്കില്‍ കണക്കുകള്‍ ചിലപ്പോള്‍ പതിനായിരത്തിലെത്തിയേനെ..
വെടിയുണ്ട പള്ളയ്ക്ക് കയറിയപ്പോഴാണ് വസന്തത്തിന്റെ ഇടിമുഴക്കമല്ല സംഗതിയെന്ന് കമ്മി ഭീകരന്മാര്ക്ക് മനസ്സിലായത് . അതോടെ വെളിവ് വന്നു . കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരത്തഞ്ഞൂറോളം ഭീകരര്‍ കീഴടങ്ങി. നല്ല ജീവിതം നയിക്കുന്നു.
പുതിയ ചെറുപ്പക്കാരെ കിട്ടാതെ നിവര്‍ന്ന് നില്ക്കാന് ശേഷിയില്ലാത്ത നേതാക്കന്മാരെ കൊണ്ട് കഷ്ടപ്പെടുകയാണിപ്പോള്‍ കമ്മി ഭീകരത. ചുവന്ന കോറിഡോര്‍ വഴി ഇന്ത്യയെ മാവോയുടെ രാജ്യമാക്കാം എന്ന് വിചാരിച്ച് വന്നവര്‍ ഇപ്പോ നട്ടെല്ലൊടിഞ്ഞ് ഇഴയുകയാണ് . ചുവപ്പ് കോറിഡോര്‍ ആകെ തകര്‍ന്ന് നാശമായി..
വെടീം പുകേം പേടിയുള്ള ചിലരാണിപ്പോ അര്‍ബന്‍ നക്സലുകളായി രംഗത്തിറങ്ങിയിട്ടുള്ളത്. തോക്കെടുത്തില്ലെങ്കിലും ചെയ്യുന്ന പണി ഇതു തന്നെയാണ്. സാധാരണക്കാരെ വെടിവെച്ച് കൊല്ലുന്നവന്മാര്ക്ക് പിന്തുണ കൊടുക്കുക. ഇടിമുഴക്കം പോയിട്ട് ഒരു ഊര്‍ദ്ധശ്വാസം വിടാന്‍ പോലും ശക്തിയില്ലെങ്കിലും ഇന്ത്യന്‍ യൂണിയനെതിരെ ചുമ്മാ കുരയ്ക്കുക..
കമ്മി ഭീകരതയ്ക്ക് പണ്ടും ഇന്നും എന്നും ഒരു കാര്യമേ മനസ്സിലാകൂ .. അത് നാട്ടിലാണേല് നല്ല തല്ലും കാട്ടിലാണേല് നല്ല വെടിയുമാണ്..
അതുകൊണ്ട് മാവോയ്ക്കുള്ള മറുപടി വാവോ അല്ല വെടിയുണ്ടയാണ്.
ഇനിയതല്ല മാവോയ്ക്ക് വാവോ പറയുന്നവരുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിച്ചേക്കുക ..
https://www.facebook.com/photo.php?fbid=2735765936488306&set=a.236990423032549&type=3&theater
Discussion about this post