കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പൊലീസ് തെറ്റായാണ് യുഎപിഎ നിയമം ഉപയോഗിച്ചത്. സര്‍ക്കാരും പൊലീസും തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണെന്നും കാരാട്ട് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ ന്യായീകരണമില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സത്യം പുറത്തുവരട്ടെ. അതിന് ശേഷം പ്രതികരിക്കാമെന്നും കാരാട്ട് പറഞ്ഞു.
അതിനിടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റേണ്ടതില്ലെന്ന് ജയില്‍സൂപ്രണ്ട് ജയില്‍ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.
Discussion about this post