തിരുവനന്തപുരത്ത് പീഡനക്കേസിൽ ഡോക്ടർ അറസ്റ്റിൽ. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സനൽ കുമാറാണു പിടിയിലായത്. ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി.തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഡോക്ടററെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കുറവൻകോണത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ വച്ച് യുവതിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും
Discussion about this post