കോൺഗ്രസ് എംഎൽഎ രഘുരാജ് സിംഗ് കൻസാനയുടെ മധ്യപ്രദേശിലെ മൊറേനയിലെ വസതിയിൽ സിബിഐ റെയ്ഡ് .വ്യാജരേഖകൾ നല്കി യുസിഒ ബാങ്കിന്റെ ശാഖയിൽനിന്ന് എട്ടുകോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ കേസിൽ കൻസാനയുടെ സഹോദരീപുത്രൻ കുശാൽ സിംഗിനെതിരേ സിബിഐ കേസെടുത്തിരുന്നു.കുശാൽ സിംഗിന്റെ വെയർഹൗസിലും സിബിഐ റെയ്ഡ് നടന്നു.
Discussion about this post