വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന് ഉപാധ്യക്ഷന്‍ എല്‍ മുരുകന് . കേസില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിവെടുപ്പില്‍ മനസിലാക്കാന്‍ കഴിഞ്ഞു, കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയമാണ്.
അതേസമയം വാളയാര്‍ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണമെന്ന് നിര്‍ദേശം. ദേശീയ പട്ടിക ജാതി കമ്മിഷന് ഇരുവര്‍ക്കും നോട്ടിസ് അയച്ചു. കേസിന്റെ പുരോഗതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണം. പ്രധാനപ്പെട്ട നിർദേശങ്ങൾ നേരത്തെ തന്നെ കമ്മീഷൻ മുന്നോട്ട് വച്ചിരുന്നു. ഇരുവരും ഹാജരായില്ലങ്കിൽ കടുത്ത നടപടിയിലേക്കാവും കമ്മീഷൻ ഇനി കടക്കുക.
Discussion about this post