അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. അയോധ്യ വിധിയിൽ അനാവശ്യപ്രസ്താവനകൾ പാടില്ലെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശവുമുണ്ടായിരുന്നു .
വിധി അനുകൂലമായാൽ ആഘോഷം പാടില്ലെന്നും മധുരം വിതരണം ചെയ്യരുതെന്നും വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.. വിധി ബഹുമാനിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു
ബിജെപി നേതാക്കൾക്ക് നേരത്തെ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും, വർക്കിംഗ് പ്രസിഡൻറ് ജെപി നഡ്ഡയും അനാവശ്യ പ്രസ്താവന പാടില്ലെന്ന നിർദ്ദേശം നല്കിയിരുന്നു. പാർട്ടി നേതൃത്വം വിധിയോട് പ്രതികരിക്കുന്നതിന് കാത്തിരിക്കുക എന്നാണ് നിർദ്ദേശം. അയോധ്യയിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് വിധിയുടെ മുന്നോടിയായി യോഗി സർക്കാർ ഒരുക്കുന്നത്
Discussion about this post