ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാര്‍ക്കു വേണ്ടി വാരാണസി റെയില്‍വേ സ്റ്റേഷനില്‍ ഇനി ദക്ഷിണേന്ത്യന്‍ ഭാഷകളിലും ട്രെയിന്‍ വിവരങ്ങളെപ്പറ്റിയുള്ള അറിയിപ്പുകളുണ്ടാകും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലാണ് അറിയിപ്പ് നല്‍കുക.
ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ എത്തുന്നത് പരിഗണിച്ചാണ് റെയില്‍വേ സ്റ്റേഷനില്‍ ഹിന്ദി ഇതര ഭാഷകളില്‍ അറിയിപ്പ് നല്കാന് റെയില്‍വേ തീരുമാനിച്ചത്.
ട്രെയിന്‍ സമയം സംബന്ധിച്ച് അറിയിപ്പുകള് നല്കുമ്പോള് ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നതും പലര്‍ക്കും ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിക്കാതെ പോകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. നവംബര്‍ മാസം അവസാനം തന്നെ തീരുമാനം നടപ്പിലാകും.
Discussion about this post