അയോധ്യ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.സാഹചര്യം വിലയിരുത്താന്‍ വേണ്ടി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തും.
സംസ്ഥാനം ഇതുവരെ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ചീഫ് ജസ്റ്റിസിന് മുമ്പാകെ അവതരിപ്പിക്കും. പോലീസ് സേനക്ക് പുറമെ നിരവധി കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളേയും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. 300 ലേറെ സ്കൂളുകളിലായാണ് കേന്ദ്രസേനയെ താമസിപ്പിച്ചിരിക്കുന്നത്.
അയോധ്യയില്‍ 20 താല്‍ക്കാലിക ജയിലുകളും സജ്ജീകരിച്ചിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാല് സോണുകളിലാക്കിയാണ് സുരക്ഷാക്രമീകരണം. ചുവപ്പ്, മഞ്ഞ സോണുകളില്‍ സിആര്പിഎപിനായിരിക്കും സുരക്ഷാ ചുമതല, മറ്റ് രണ്ട് സോണുകളില്‍ യുപി പോലീസ് സുരക്ഷയൊരുക്കും. തര്‍ക്കസ്ഥലം ഉള്‍പ്പെടെ അയോധ്യക്ക് അഞ്ചു മൈല്‍ ചുറ്റളവിലാണ് ചുവപ്പ്, മഞ്ഞ സോണുകള്‍.സാമൂഹ്യമാധ്യമങ്ങളിലും പോലീസിന്റെ ശ്കമായ നിരീക്ഷണമുണ്ട്.
Discussion about this post