മംഗലൂരു: മംഗലൂരു കോർപ്പറേഷൻ കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടക കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായി. അസ്വാരസ്യങ്ങളെ തുടർന്ന് കൂട്ടത്തോടെ പാർട്ടി വിട്ട നേതാക്കൾ ബിജെപിയിൽ ചേർന്നു.
ആത്മാർത്ഥമായി ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നേതാക്കൾക്ക് കോൺഗ്രസ്സിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് മുൻ മേയർ പുരന്ദരദാസ് കൂലൂർ പാർട്ടി വിട്ടു. ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ്സ് നേതാവ് അരുൺ കൊയ്ലോയും പാർട്ടിക്ക് രാജിക്കത്ത് സമർപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വരുൺ രാജ് അമ്പാട്ട്. ഐ എൻ ടി യു സി ജനറൽ സെക്രട്ടറി ശശിരാജ് അമ്പാട്ട് തുടങ്ങിയവരും പാർട്ടി ചുമതലകൾ രാജി വെച്ചിട്ടുണ്ട്.
പുരന്ദരദാസ് കൂലൂർ, അരുൺ കൊയ്ലോ തുടങ്ങിയ പ്രമുഖ നേതാക്കൾ കർണ്ണാടക ബിജെപി പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചു.
Discussion about this post