ആരാധനാ മൂര്‍ത്തിയ്ക്ക് നിയമപരമായ അവകാശമുണ്ട് എന്ന് അയോധ്യക്കേസിലെ സുപ്രിം കോടതി വിധിയില്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് ശബരിമല കേസിലും ബാധമാവില്ലേ എന്ന ചോദ്യം ഉയര്‍ത്തി സോഷ്യല്‍ മീഡിയ.
അയോധ്യക്കേസിലെ വിധി പുറത്ത് വന്നതിന് പിറകെയാണ് ഇത്തരം വാദങ്ങള്‍ നവ മാധ്യമങ്ങളില്‍ ഉയരുന്നത്. ആരാധനാ മൂര്‍ത്തിയുടെ നിയമപരമായ അവകാശത്തിന്റെ മാത്രം പുറത്താണ് ഈ കോടതി വിധിയെങ്കില്‍ അത് ശബരിമല കേസിലും ബാധമാവുമെന്നാണ് വിലയിരുത്തല്‍.
രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല. എന്നാല്‍ ആരാധനാ മൂര്‍ത്തിക്ക് നിയമപരമായ അവകാശമുണ്ട് എന്നാണ് അയോധ്യക്കേസിലെ വിധിയിലെ പരാമര്‍ശം എന്നാണ് സൂചന.
Discussion about this post