ഗുരുനാനാക്കിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള് പ്രതിജ്ഞാ ബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍താര്‍പൂര്‍ ഇടനാഴി ചരിത്രപരമായ ഗുരുദ്വാരയുടെ ദര്‍ശനങ്ങള്‍ പകരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.മനുഷ്യസമൂഹത്തിനാകമാനം പ്രചോദനവും മുല്.വത്തും ആണ് ഗുരു നാനാക് ദേവ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നിയാസിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുരു നാനാക് ദേവി ജിയുടെ 550ാം ജന്മവാര്ഷികത്തിന് മുമ്പ് കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നത് ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.അതേസമയം കര്‍താര്‍പൂര്‍ ഇടനാഴിയ്ക്ക് പിന്നില്‍ ചില ഗൂഢ ഉദ്ദേശങ്ങള്‍ പാക്കിസ്ഥാന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിദ്വേഷമല്ല, സ്നേഹം പ്രചരിപ്പിക്കാനുള്ള സമയമാണിത്-അദ്ദേഹം പറഞ്ഞു. വികസനം, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമീര്ന്ദര് സിംഗ് പാകിസ്ഥാനെ ഉപദേശിച്ചു.
ഇന്ത്യയിലെ ദേരാ ബാബാ നാനക് സാഹിബ് ഗുരുദ്വാരയെയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെയും പരസ്പരം ബന്ധിപ്പിക്കുന്ന 4.7 കിലോമീറ്റര്‍ നീളമുള്ള യാത്രാമാര്‍ഗ്ഗമാണ് കര്‍താര്‍പുര്‍ ഇടനാഴി. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്ക് ദേവന്റെ 550ആം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടനാഴി സിഖ് ജനതയ്ക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് ആദ്യ ഇന്ത്യന്‍ പ്രതിനിധി സംഘം ഇടനാഴി താണ്ടി കര്‍താര്‍പുരിലേക്ക് പോകും. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നവജോത് സിംഗ് സിദ്ദു, സണ്ണി ഡിയോള്‍ എം പി തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.
സിഖ് വിശ്വാസികളോടുള്ള വാഗ്ദാനപാലനം തന്റെ കര്‍ത്തവ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. സുല്ത്താന്പുരിലെത്തിയ അദ്ദേഹം ബീര്‍ സാഹിബ് ഗുരുദ്വാരയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
Discussion about this post