കോഴിക്കോട്: അയോധ്യാ കേസിൽ ഇടത് ചിന്തകന്മാർ സ്വീകരിച്ച ചരിത്രവിരുദ്ധമായ നിലപാടുകളെ തുറന്നു കാട്ടി ചരിത്രകാരൻ എം ജി എസ് നാരായണൻ. അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിന്റെ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതു ചരിത്രകാരന്മാര്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ചും തര്‍ക്ക മന്ദിരത്തെക്കുറിച്ചുമുള്ള വാസ്തവങ്ങള്‍ മറച്ചുവെച്ചുവെന്നും ഇവര്‍ സത്യത്തോട് മുഖം തിരിച്ചു നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അയോധ്യയില്‍ പര്യവേഷണം നടന്നത് സത്യസന്ധമായി തന്നെയാണെന്നും രാമജന്മ ഭൂമിയെക്കുറിച്ചു തര്‍ക്കങ്ങള്‍ നിലനിന്നതിനാലാണ് ഖനനം നടന്നതെന്നും ഇവിടെ നിന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എം.ജി.എസ് വ്യകതമാക്കി. അയോധ്യയില്‍ ക്ഷേത്രം ഉണ്ടായതിന്റെ തെളിവുകളാണ് അവിടെ നിന്നും ഗവേഷണ ഫലമായി ലഭിച്ച അവശിഷ്ടങ്ങളെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം രാമജന്മഭൂമി സംബന്ധിച്ച കോടതി വിധിയെ സമചിത്തതയോടെ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post