ഡല്‍ഹി: ഏകീകൃത സിവില്‍ കോഡിന് സമയമായിരിക്കുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രതികരണം. എഎന്‍ഐ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ‘ആഗയാ സമയ്’ എന്നായിരുന്നു രാജ്നാഥ് സിംങ് പ്രതികരിച്ചതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആണ് ‘ഏകീകൃത സിവില്‍കോഡിന് സമയമായെന്ന് രാജ്നാഥ് സിങ് പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ട്
ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി നവംബര്‍ 15ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ് വാദം കേള്‍ക്കുക.ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള പൊതുതാല്പര്യ ഹരജികളില്‍ തങ്ങളുടെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി കേന്ദ്രത്തോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിരുന്നു.
അയോധ്യ കേസിലെ വിധി ചരിത്രപ്രധാനമാണെന്നും ഈ വിധി എല്ലാ മതങ്ങളും ഒന്നാണ് എന്ന ബോധം ശക്തപ്പെടുത്തുമെന്നും ആളുകള്‍ തമ്മിലുള്ള പരസ്പരബന്ധം മെച്ചപ്പെടുത്തുമെന്നും രാജ്നാഥ് സിങ് എഎന്‍ഐയോട് പറഞ്ഞു
Discussion about this post