ഇന്ത്യയുടെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1955 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്നാട് കേഡറിലെ ഉദ്യോഗസ്ഥനായിരുന്നു ടിഎൻ ശേഷൻ. 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996 ൽ റാമോൺ മഗ്സെസെ അവാർഡ് നേടിയിട്ടുണ്ട് അദ്ദേഹം.
പാലക്കാട് ജില്ലയിലെ തിരുനെല്ലായിയിൽ 1932 ഡിസംബറിൽ ജനിച്ച ടിഎൻ ശേഷൻ ഭൗതികശാസ്ത്രത്തിൽ ബിരുദധാരിയായിരുന്നു. മദ്രാസ് കൃസ്ത്യൻ കോളേജിൽ പ്രവർത്തിച്ചിട്ടുണ്ട്.
എഡ്വേർഡ് എസ്. മേസൺ ഫെലോഷിപ്പിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Discussion about this post