തിരുവനന്തപുരം: ഇന്ന് രാജ്യത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി പുരോഗമിക്കുകയാണ്. ശാരീരിക അസ്വസ്ഥകളും പ്രായാധിക്യവും തളർത്തുമ്പോഴും മുതിർന്ന പൗരന്മാർ അടക്കം സമ്മതിദാനവകാശം വിനിയോഗിക്കുകയാണ്.
ഇതിനിടെ നടി ആശാ ശരത് പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. രോഗശയ്യയിലായ പിതാവ് വോട്ട് ചെയ്യാൻ സ്വയം താൽപ്പര്യം കാണിച്ചതിനെ കുറിച്ചാണ് കുറിപ്പ്.
ആശുപത്രിയിലായിട്ടും വോട്ട് ചെയ്യാൻ പോയതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലാണ് കുറിപ്പ് പങ്കു വച്ചത്. ഇതിനൊപ്പം പിതാവിൻ്റെ വീഡിയോയും താരം ഷെയർ ചെയ്തിട്ടുണ്ട്.
Discussion about this post