രണ്ടു സുപ്രധാനക്കേസുകളില്‍ സുപ്രീംകോടതി വിധി നാളെ.വിവരാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ പ്രധാനം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുമോ എന്ന വിഷയത്തിലാണ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പ്രസ്താവിക്കുക.
ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ള ജഡ്ജിമാര്‍. സുപ്രിംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.
ചീഫ് ജസ്റ്റിസായിരുന്ന എപി ഷാ, ജസ്റ്റിസ് വിക്രംജിത് സെന്‍, എസ് മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍രേതായിരുന്നു വിധി. ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വാദം കേട്ടത്.
അതേസമയം കേരളം ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന റിവ്യൂ ഹര്‍ജിയില്‍ നാളെ വിധി ഉണ്ടാകില്ല. കഴിഞ്ഞ സെപ്തംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.കേസില്‍ വെള്ളിയാഴ്ചയ്ക്കകം വിധി ഉണ്ടാകും. ശബരിമല മണ്ഡലക്കാലം ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും വിധി വരാന്‍ പോകുന്നത്.
Discussion about this post