ശബരിമല സ്ത്രീപ്രവേശന കേസില്‍ നാളെ വിധി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.56 പുനപരിശോധന ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്.രാവിലെ 10.30 നാണ് കോടതി വിധി പറയുക
കഴിഞ്ഞ സെപ്റ്റംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.ശബരിമല മണ്ഡലക്കാലം ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും വിധി വരാന്‍ പോകുന്നത്
Discussion about this post