ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവാകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് ഓഫീസ് പൊതു അതോറിറ്റിയെന്ന് വിധി.ജഡ്ജിമാര്‍ക്ക് ചില പരിരക്ഷ വേണമെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ വിധിയോട് വിയോജിച്ചു.കേസിലെ ഭൂരിപക്ഷം നോക്കിയാണ് വിധി വന്നിരിക്കുന്നത്.ഡല്‍ഹി ഹൈക്കോടതി വിധി ശരിവെയ്ക്കുന്നതാണ് പുതിയ വിധി.
അതേസമയം ജുഡീഷറിയുടെ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും വിധിയില്‍ പറയുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണം. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ വിധി നിർണായകമാകും
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൗരന്മാര് ആവശ്യപ്പെട്ടാല്‍ അത് നല്കാന് സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസിനും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി 2010 ല്‍ വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രിം കോടതിയും പബ്ലിക് അതോറിറ്റിയാണെന്നും വിധിയില്‍ പറയുന്നു.
2007-ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാൾ സുപ്രീംകോടതി രജിസ്ട്രിയിൽ വിവരാവകാശ അപേക്ഷ നൽകി. ചീഫ് ജസ്റ്റീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്നു രജിസ്ട്രി നൽകിയ മറുപടി. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണു ഡൽഹി ഹൈക്കോടതി, സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്നു വിധിച്ചത്
2010 നവംബറിൽ ഇതിനെതിരേ സുപ്രീംകോടതി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപ്പീൽ നൽകി. ഇതു പരിഗണിച്ചു സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി. ആറു വർഷത്തിനുശേഷം 2016-ലാണു ഹർജി അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടത്. 2019 ഏപ്രിലിൽ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു
Discussion about this post