ജോലിസ്ഥലത്തെ അവസാന ദിവസവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആയിരുന്നു സുപ്രിംകോടതിയിലെ ശ്രദ്ധാകേന്ദ്രം. തന്റെ പിന്‍ഗാമിയായ എസ്എ ബോബ്‌ഡെയും അവസാനത്തെ ഔദ്യോഗിക ദിനത്തില്‍ കോടതി മുറിയില്‍ ഗോഗോയിയുടെ ഒപ്പമുണ്ടായിരുന്നു. കോടതി മുറിയില്‍ 4 മിനിറ്റ്, അദ്ദേഹത്തിന് മുന്നില്‍ ഹാജരാക്കിയ പത്ത് കേസുകളിലും നോട്ടീസ് പുറപ്പെടുവിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ നിശബ്ദത പാലിക്കേണ്ടതിന്റെ’ ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് സംസാരിക്കുകയും ചെയ്തു.
അയോധ്യ ഭൂമി തര്‍ക്ക കേസ് , റാഫേല്‍ പ്രതിരോധ കരാര്‍, ശബരിമല യുവതിപ്രവേശനം, വിവരാവകാശ നിയമ പരിധിയില്‍ സിജെഐയെ കൊണ്ടുവരിക തുടങ്ങിയ സുപ്രധാന കേസുകള്‍ പരിഗണിച്ച് തിരക്കേറിയ ഒരാഴ്ചയായിരുന്നു കടന്നു പോയത്. നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് വിരമിക്കും
ചില ബാര്‍ അംഗങ്ങള്‍ ‘സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ മറികടക്കുന്നു, മൗനം പാലിക്കേണ്ടിടത്ത് ജഡ്ജിമാര്‍ മൗനം പാലിക്കണം .ജഡ്ജിമാര്‍ സംസാരിക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ അത് പ്രവര്‍ത്തനപരമായ ആവശ്യകതയനുസരിച്ചാണ് ചെയ്യേണ്ടത്. ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ സാധ്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഗോഗോയ്, മാധ്യമ പ്രസ്താവനകള്‍ നടത്തുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ”പൊതുജനവിശ്വാസത്തിലും സേവനത്തിനും കരുത്തുറ്റ ഒരു സ്ഥാപനത്തിലെ പദവിയാണ് ഞാന്‍ തെരഞ്ഞെടുത്തത് അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക പദവിയിലെ അവസാന ദിവസം വിവിധ മാദ്ധ്യമങ്ങള്‍ അഭിമുഖങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായാണ് ചീഫ് ജസ്റ്റിസ് വിശദീകരണ കുറിപ്പ് തയ്യാറാക്കിയത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് മാദ്ധ്യമങ്ങളുടെ അഭ്യര്‍ത്ഥനകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല എന്നതിനൊപ്പം പത്രമാധ്യമങ്ങളെ പ്രശംസിക്കുന്ന വാക്കുകളും വിശദീകരണക്കുറിപ്പില്‍ ഉണ്ടായിരുന്നു.
സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്ബിഎ) പ്രസിഡന്റ് രാകേഷ് ഖന്ന ചീഫ് ജസ്റ്റിസ് ഗോഗോയിയ്ക്ക് ആശംസകള്‍ നേര്‍ന്നു. സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.2018 ഓക്ടോബറിലാണ് ചിഫ് ജസ്റ്റിസായി രഞ്ജന്‍ ഗോഗോയി ചുമതലയേറ്റത്.
Discussion about this post