മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. വടകര പോലീസ് സ്റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്.
അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.
പേരാമ്പ്ര എസ്ഐക്കും ഭീഷണിയുണ്ട്എസ്ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടതു പോലെ കാണുമെന്ന് കത്തില്‍ പറയുന്നു.
മഞ്ചിക്കണ്ടിയില്‍ കേരള പൊലീസ് മണിവാസകം അടക്കം നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നിരുന്നു. നേരത്തെ മാവോയിസ്റ്റുകളായ ജലീല്‍, കുപ്പു ദേവരാജ്, അജിത എന്നിവരെയും പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.
Discussion about this post