കര്‍ണാടകയിലെ ബല്‍ഗാം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന കിട്ടൂര് റാണി ചന്നമ്മ റെസിഡന്‍ഷ്യല്‍ സൈനിക് സ്കൂളില്‍ ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. സി.ബി.എസ്.ഇ.യുടെ 10+2 സയന്‍സ് കരിക്കുലമാണ്.
2008 ജൂണ്‍ ഒന്നിനും 2010 മേയ് 31- നും ഇടയ്ക്കു ജനിച്ച അഞ്ചാംക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക ഫീസ് 1,74,000 രൂപയാണ്. ലോഡ്ജിങ്, ബോര്‍ഡിങ്, യൂണിഫോം, മറ്റു ഡെപ്പോസിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കര്‍ണാടകത്തിലെ വിദ്യാര്‍ത്ഥികളെ കര്‍ണാടക സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന് പരിഗണിക്കും.
2020 ജനവരി 19-ന് കര്‍ണാടകത്തിലെ കിട്ടുര്‍, വിജയ്പുര്‍, ബെംഗളൂരു, കലബുറഗി എന്നിവടങ്ങളിലാണ് പ്രവേശന പരീക്ഷ. ഇംഗ്ലീഷ്/ കന്നഡ മാധ്യമത്തിലായിരിക്കും പരീക്ഷ. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് (ഒരു കിലോമീറ്റര്‍ ഓട്ടം, ചാട്ടം തുടങ്ങിയ ഇനങ്ങള്‍), മെഡിക്കല്‍ പരിശോധന, സെലക്ഷന് ബോര്‍ഡിന്റെ ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകും.
അപേക്ഷ: www.kittursainikschool.org -ല്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 2000 രൂപയും പട്ടിക വിഭാഗക്കാര്‍ക്ക് 1600 രൂപയുമാണ്. കിട്ടൂരില്‍ മാറത്തക്കവിധം (എസ്.ബി.ഐ/ കാനറ/സിന്‍ഡിക്കേറ്റ് ബാങ്ക്) ‘പ്രിന്‍സിപ്പല്‍, കെ.ആര്.സി.ആര്.എസ്.എസ്.ജി., കിട്ടൂര്’ എന്ന പേരില്‍ ഡി.ഡി. ആയി അടയ്ക്കണം. ഡി.ഡി. ഹാജരാക്കി ഫോറം ഓഫീസില്‍നിന്ന് നേരിട്ടും വാങ്ങാം. നവംബര്‍ 20 വരെ ഫോറം ലഭിക്കും. 30 വരെ 500 രൂപകൂടി ലേറ്റ് ഫീസ് നല്‍കിയും വാങ്ങാം.പൂരിപ്പിച്ച അപേക്ഷ നവംബര്‍ 30 വരെ സ്വീകരിക്കും. പിഴയോടെ ഡിസംബര്‍ 10 വരെയും സ്വീകരിക്കുന്നതായാിരിക്കും
Discussion about this post