രോഗങ്ങള്‍ മാറുമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച മന്ത്രവാദി അറസ്റ്റില്‍. പാലക്കാട് പുതുനഗരം സ്വദേശി പുല്ലുര്‍ശങ്ങാട്ടില്‍ അബ്ദുള്‍ കരീമിനെയാണ് പോലീസ് പിടികൂടിയത്.
തുവ്വൂര്‍ സ്വദേശിയുടെ ഭാര്യയെയാണ് രോഗങ്ങള്‍ മാറുമെന്ന് വിശ്വസിപ്പിച്ച് ഭക്ഷണം നല്‍കാതെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. വടി ഉപയോഗിച്ചായിരുന്നു ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്.
യുവതിയുടെ മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും മാറാനാണ് ചികിത്സ നടത്തിയതെന്ന് അബ്ദുള്‍ കരീം പോലീസിനോട് പറഞ്ഞു. വ്യാജ ചികിത്സയ്‌ക്കൊപ്പം മന്ത്രവാദവും നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. മാനസിക പ്രശ്‌നങ്ങളും രോഗങ്ങളും മാറുമെന്ന പേരിലായിരുന്നു അബ്ദുള്‍ കരീം മന്ത്രവാദം നടത്തിയത്.
Discussion about this post