സർവീസിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാർ തരംതാഴ്ത്തിയ പൊലീസ് സേനയിലെ ആറ് ഡിവൈഎസ്പിമാരെ അതേ ചുമതലകൾ നൽകി നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 11 ഡിവൈഎസ്പിമാർക്കെതിരെയായിരുന്ന സർക്കാർ നടപടി. ഇതിനെതിരെ സിഐമാരായി തരംതാഴ്ത്തപ്പെട്ട ആറുപേർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്.
സർക്കാർ നടപടി നേരത്തെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ ദ്ദാക്കിയിരുന്നു.ട്രിബ്യൂണൽ ഉത്തരവിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. തരംതാഴ്ത്തപ്പെട്ടവരെ നിയമനം നൽകാതെ സർവിസിൽ തുടരാൻ അനുവദിക്കുകയായിരുന്നു സർക്കാർ.
ചെറിയ പിഴവുകളുടെ പേരിൽ നടപടി നേരിട്ടവരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് ചട്ടങ്ങളിൽ തന്നെ വ്യവസ്ഥയുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് തങ്ങളെ തരം താഴ്തിയതെന്നുമാണു സിഐമാരുടെ വാദം. ഇത് കണക്കിലെടുത്താണ് സർക്കാരിന്റെ അപ്പീൽ കോടതി തള്ളിയത്.
Discussion about this post