നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത. പ്രത്യേക വിഭാഗത്തിന്റെ മതാചാരം സ്വീകരിക്കാന്‍ ഇസ്ലാം മതം അനുവദിക്കുന്നില്ല. വിളക്ക് കൊളുത്തുന്നത് ഹിന്ദു വിഭാഗത്തിന്റെ ആചാരമാമെന്നും സമസ്ത പ്രസിഡന്റ് സി കോയക്കുട്ടി മുസലിയാര്‍ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍ എന്നിവര്‍ അറിയിച്ചു.
നിലവിളക്കു കൊളുത്തുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിളക്കു കൊളുത്തില്ലെന്ന ലീഗ് നിലപാട് സങ്കുചിതമാണെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായി ഓരോരുത്തരുടേയും താത്പര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി എം.കെ. മുനീര്‍ പരസ്യ പ്രസ്താവന നടത്തി.
ആരാധനയുടെ ഭാഗമായല്ലാതെ നിലവിളക്കു കൊളുത്തുന്നതില്‍ തെറ്റില്ലെന്ന കെ.എം. ഷാജി എംഎല്‍എയുടെ പ്രസ്താവനയോടെയാണു നിലവിളക്ക് വിവാദം വീണ്ടും ലീഗില്‍ തലപൊക്കിയത്. ഈ വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും നേതാക്കള്‍ക്കു ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്കി.
Discussion about this post