മുംബൈ: ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ദോയുടെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. അവദ് നാമ എന്ന ഉറുദു ദിനപത്രത്തിന്റെ പത്രാധിപര്‍ ഷിരീന് ദാല്വിയെയാണ് അറസ്റ്റ് ചെയ്തത്.
താനെയില്‍നിന്ന് പുറത്തിറങ്ങുന്ന പത്രമാണ് അവദ്നാമ. കാര്‍ട്ടൂണിനെതിരെ നസ്രത്ത് അലി എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത താനെ കോടതിയില്‍ ഹാജരാക്കിയ പത്രാധിപരെ കോടതി ജാമ്യത്തില്‍ വിട്ടു.
ദാല്‍വിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പത്രത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ചൂണ്ടിക്കാട്ടി രാഷ്ട്രീയ ഉലമ കൗണ്‍സില്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. ഷാര്‍ളി എബ്ദോ ആക്രമിച്ച ഇസ്ലാമിക തീവ്രവാദികള്‍ 12 പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത് സംഘര്‍ഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പലയിടത്തും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post