കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ,കടകമ്പള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്ര പരിശോധനകള്‍ ആവശ്യമാണെന്നും,വ്യാജ തണ്ടപ്പേരുണ്ടാക്കിയതിന് തെളിവുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.നേരത്തെ കോടതിഅനുവദിച്ച സമയം ഈ മാസം 18ന് തീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ആറു മാസം കൂടി സമയം അനുവദിച്ചത്.
സലീംരാജിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നേരത്തെ സിബിഐ ആവശ്യപ്പെട്ടിരുന്നു.
റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിലെ കടകമ്പള്ളി ,കളമശേരി എന്നിവിടങ്ങളില്‍ ഭൂമി തട്ടിയെടുക്കാന്‍ തിരിമറി നടത്തിയാണ് സലീം രാജിനെതിരായ കേസ്.
Discussion about this post