തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ സന്നിധാനത്ത് പോലിസ് സഹായത്തോടെ ഒളിച്ചുകയറിയ കനകദുര്‍ഗ ചാനല്‍ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞു. ഈയിടെ ബിബിസി തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ പൊട്ടിക്കരഞ്ഞത്.
തനിക്ക് ഇപ്പോള്‍ തന്റെ കുടുംബമോ ഭര്‍ത്താവിന്റെ കുടുംബമോ ഇല്ല. ശബരിമല സംഭവത്തിനു ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു എന്ന് പറഞ്ഞായിരുന്നു കനകദുര്‍ഗ്ഗയുടെ കരച്ചില്.
ബിന്ദു അമ്മിണിക്കൊപ്പം പോലീസ് സഹായത്തിലാണ് കനകദുര്‍ഗ കഴിഞ്ഞ വര്‍ഷം മല ചവിട്ടിയത്. ഇതു സംസ്ഥാനത്ത് വന്‍ വിശ്വാസ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. സന്നിധാനത്ത് എത്തിയ ഇവര്‍ അതിന് തെളിവ് ശേഖരിച്ച് ദര്‍ശനം നടത്താതെ മടങ്ങിയെന്നും വിലയിരുത്തലുണ്ടായിരുന്നു. ദേവസ്വം ജീവനക്കാര്‍ക്ക് മാത്രം പ്രവേശിക്കാവുന്ന വഴിയിലൂടെ തലയില്‍ മുണ്ടിട്ട് പ്രവേശനം നടത്തുകയായിരുന്നു ഇവര്‍. ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള നിരശ്വരവാദികളായ ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് ശേഷവും വിശ്വാസികളുടെ എതിര്‍പ്പ് മൂലം യുവതികള്‍ മല ചവിട്ടിയിരുന്നില്ല.
Discussion about this post