കൊളംബോ: മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഗോതാബായ രാജപക്സെയുടെ മൂത്ത സഹോദരനാണ് മഹിന്ദ രാജപക്സെ.
പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ ഇന്ന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വിജയാനന്ദ ഹരാത്ത് വ്യക്തമാക്കിയത്.
നവംബര്‍ 17ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 52.25 ശതമാനം വോട്ടുകള്‍ നേടി സജിത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗോതാബായ രാജപക്സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post