തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് ശാസന. എന്നാല്‍ സ്പീക്കറുടെ നടപടിക്കെതിരെ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Discussion about this post