ഫ്രഞ്ച് നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ മൂന്നു റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ്മാര്‍ക്കും ടെക്നീഷന്മാര്ക്കും പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി മൂന്നു വിമാനങ്ങളും ഫ്രാന്‍സില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 59,000 കോടി രൂപയുടെ കരാര്‍ പ്രകാരം അടുത്ത വര്‍ഷം മേയില്‍ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്. ബാക്കി വിമാനങ്ങള്‍ 2022 സെപ്റ്റംബറിനുള്ളില്‍ ഇന്ത്യക്കു നല്‍കും.
കഴിഞ്ഞ മാസമാണ് ആദ്യ ആര്‍ബി-001 റഫാല്‍ യുദ്ധവിമാനം ഇന്ത്യക്കു കൈമാറിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സില്‍ നേരിട്ടെത്തിയാണു വിമാനം ഏറ്റുവാങ്ങിയത്. പൂജയ്ക്കു ശേഷം രാജ്നാഥ് സിങ് 20 മിനിറ്റോളം വിമാനത്തില്‍ പറക്കുകയും ചെയ്തു.
Discussion about this post