ഡല്‍ഹി: ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ബില്‍ അടുത്തയാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്ജുന് മെഗ്വാളാണ് ഇക്കാര്യം അറിയിച്ചത്.
ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ദാമന്‍ ആയിരിക്കും സംയുക്ത തലസ്ഥാനം. ജമ്മു കശ്മീര്‍ രണ്ടായതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒന്‍പതായി കൂടിയിരുന്നു. ഇനി അത് എട്ടായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പ്രദേശങ്ങള്‍ക്കും തമ്മില്‍ വെറും 35 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂവെങ്കിലും പ്രത്യേക ബജറ്റുകളും വ്യത്യസ്ത സെക്രട്ടേറിയറ്റുകളുമുണ്ട്.
Discussion about this post