ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ നല്കിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന് ആണ് സുപ്രീം കോടതി പരാതി പരിഗണിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് ദേവേന്ദ്ര ഫഡ്നാവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി അധികാരം പിടിച്ചത്.
അതേസമയം ഫഡ്നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയുടെ നടപടിയെ ചോദ്യംചെയ്ത് ശനിയാഴ്ചതന്നെ കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേനസഖ്യം സുപ്രീംകോടതിയെ സമീപിച്ചു. രാത്രിതന്നെ വാദം കേള്‍ക്കണമെന്നായിരുന്നു സഖ്യത്തിന്റെ ആവശ്യമ എങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. ഹര്‍ജി ഞായറാഴ്ച രാവിലെ 11.30-ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
കുതിരക്കച്ചവടം തടയാന്‍ 24 മണിക്കൂറിനകം നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണം നിയമപോരാട്ടത്തിലേക്കു കടക്കുകയാണ്.
Discussion about this post