കണ്ണൂര്‍:ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് കണ്ണൂരില്‍ സിപിഎം ജില്ല സമ്മേളന സ്ഥലത്തെത്തിയതായി ആക്ഷേപം. അതേസമയം
കാരായി രാജന്‍ സിപിഎം ജില്ല സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സിപിഎം ജില്ല നേതാക്കള്‍ അറിയിച്ചു.
പത്തരയോടെയായിരുന്നു കാരായി രാജന്‍ എത്തിയത്. സമ്മേളനഹാളുള്‍പ്പടുന്ന കെട്ടിടത്തിലെ മുറിയില്‍ കാരായി രാജന്‍ തങ്ങിയിരുന്നു.
ചികിത്സയുടെ ഭാഗമായാണ് കാരായി കണ്ണൂരിലെത്തിയതെന്നും, സമ്മേളന സ്ഥലത്ത് എത്തിയിരുന്നുവെന്നും പി.ജയരാജന്‍ പറഞ്ഞു. തലശ്ശേരി സ്വദേശിയായ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസിലെ ഏഴാം പ്രതിയാണ് കാരായി രാജന്‍.
Discussion about this post