കാസര്‍കോട്: കാസര്‍കോടിന്റെ സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന കൊടിമരം ഉയര്‍ന്നപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ആയിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കൊടിമരം ഉയര്‍ത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊടിമരം സ്ഥാപിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആവേശമുയര്‍ത്തിയ കൊടിമരജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വനിതകളുടെയും പുരുഷന്‍മാരുടെയും ചെണ്ടമേളം, ബാന്റ് മേളം, പ്രച്ഛന്നവേഷങ്ങള്‍, ബൈക്ക് റാലി തുടങ്ങിയവ ഘോഷയാത്ര വര്‍ണാഭമാക്കി. ഗിന്നസ് റെക്കോര്‍ഡ് നേടിയ ബ്രെയിന്‍ സൈക്കിള്‍ റാലി കൗതുകമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് കൊടിമരത്തെ വരവേറ്റത്.
കാഞ്ഞങ്ങാട് വാഴുന്നോരൊടി സ്വരലയയുടെ നേതൃത്വത്തില്‍ ഇരുപതിലേറെ കലാകാരന്‍മാര്‍ രണ്ടാഴ്ചയോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒന്‍പത് മീറ്റര്‍ ഉയരത്തിലുള്ള കൊടിമരം പൂര്‍ത്തിയാക്കിയത്.
Discussion about this post