ഡല്‍ഹി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി താരം ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്നയും. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്ന് റെയ്ന പറഞ്ഞു. ആദ്യമായാണ് ഇന്ത്യന്‍ ടീം അംഗം ശ്രീശാന്തിനെ പിന്തുണച്ച് പരസ്യമായി രംഗത്തുവരുന്നത്.
അടുത്തിടെ വിവാഹിതനായ റെയ്ന ഭാര്യ പ്രിയങ്കയുടെ നാടായ ബാംനൗളിയിലെത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒത്തുകളിപോലുള്ള സംഭവങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ആരോപണങ്ങള്‍ അവരെ തളര്‍ത്തുകയുമില്ല ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി റെയ്ന പറഞ്ഞു.
ഐപിഎല്‍ വാതുവെപ്പില്‍ ചെന്നൈ താരമായ റെയ്നയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ബിസിസിഐ ഇത് തള്ളുകയായിരുന്നു. ചെന്നൈ താരങ്ങളായ റെയ്നയ്ക്കും ജഡേജയ്ക്കും ബ്രാവോയ്ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയും വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഏകദിന നായകന് ധോണിയുടെ വിശ്വസ്തനായ റെയ്നയുടെ നിലപാട് ആരാധകര്‍ ആകാംക്ഷപൂര്‍വമാണ് കാണുന്നത്.
Discussion about this post