തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്ത്യ. നോര്‍ക്ക റൂട്ട്സിന്റെ എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ കാര്‍ഗോവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കരാറില്‍ ഒപ്പുവച്ചത്.
വിദേശരാജ്യങ്ങളില്‍വച്ച് മരണപ്പെട്ടുകഴിഞ്ഞാല്‍ ബന്ധുജനങ്ങള്‍ക്കുണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് മനുഷ്യത്വപരമായ ഒരു സേവനം എന്ന നിലയില്‍ ഈ സേവനം ഏറ്റെടുക്കുന്നതെന്ന് എയര്‍ ഇന്ത്യ മേധാവി പറഞ്ഞു. കേരളത്തിലെത്തിക്കഴിഞ്ഞാല്‍ നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ ആംമ്പുലന്‍സ് സംവിധാനം വഴി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് എത്തിക്കുമെന്നും നോര്‍ക്ക റൂട്ട്സ് അറിയിച്ചു.
ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ പ്രവാസി മലയാളികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ വിവരങ്ങള്‍ www.noekaroots.org യില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ വിശദവിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 എന്ന നമ്പറില്‍ ഇന്ത്യയില്‍ നിന്നും 0091 88020 12345 എന്ന നമ്പറില്‍ വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സേവനമായും ബന്ധപ്പെടാമെന്നും നോര്‍ക്ക വ്യക്തമാക്കി.
Discussion about this post