ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.ആവശ്യമെങ്കില്‍ ബിസിസിഐ പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റ വിമുക്തനായതിനാല് ശ്രീശാന്തിനെതിരെയുള്ള വിലക്ക് നീക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്ന് കെഎസിഎയും പറഞ്ഞിരുന്നു.
എന്നാല്‍ വിലക്ക് നീക്കാന്‍ കോടതിയെ സമീപിക്കില്ല എന്ന് ശ്രീശാന്ത് അറിയിച്ചു. ബിസിസിഐ വിലക്കു മാറുന്നതിനായി എത്രനാള്‍ വേമമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും ശ്രീശാന്ത് അറിയിച്ചു. ഇതിനായി അടുത്ത ദിവസം തന്നെ ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറിനെ കാണുമെന്നും ശ്രീശാന്ത് പറഞ്ഞു.
Discussion about this post