കൊല്ലം: വിനോദയാത്രകൾക്ക് മുന്നോടിയായി സ്കൂൾ ഗ്രൗണ്ടുകളിൽ സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ. വിദ്യാര്‍ത്ഥികളെ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിര്‍ത്തി കറങ്ങുന്ന ടൂറിസ്റ്റ് ബസുകൾക്ക് അകമ്പടിയായി നിരവധി സ്വകാര്യ വാഹനങ്ങളും പരസ്യമായ നിയമലംഘനം നടത്തുന്നത് പതിവാകുന്നതായാണ് പരാതി.
കൊല്ലം കൊട്ടാരക്കര വെണ്ടാർ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പരിധി വിട്ട ആഘോഷ പ്രകടനങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ അഞ്ചൽ ഈസ്റ്റ് സ്കൂളില്‍ നിന്നും ഇത്തരം പരാതികൾ പുറത്ത് വന്നിരിക്കുകയാണ്.
സംഭവങ്ങളിൽ കേസ് രജിസ്റ്റര്‍ ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിനോദയാത്രകളുടെ മറവിലെ ഇത്തരം അപകടകരമായ നിയമലംഘനങ്ങൾക്ക് ചില അദ്ധ്യാപകരും മൗനാനുവാദം നൽകുന്നതായി പരാതികൾ വ്യാപകമാകുന്നുണ്ട്.
Discussion about this post