പതിവു തെറ്റിക്കാതെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാംവര്ഷവും സംഗീതജ്ഞൻ ഡ്രംസ് ശിവമണി അയ്യപ്പ സന്നിന്നിയിലെത്തി.1984 മുതല്‍ മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ് ശിവമണി.രാത്രി ഏഴരയ്ക്ക് സന്നിധാനത്തെത്തിയ ശിവമണി ദര്‍ശനം നടത്തിയതിന് ശേഷം വലിയ നടപ്പന്തലിലുളള സ്റ്റേജില്‍ സംഗീതാര്‍ച്ചന നടത്തി.
നിരവധി ഭക്തരാണ് സംഗീതാര്‍ച്ചന ആസ്വധിക്കാനായെത്തിയത്.തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം അയ്യപ്പസ്വാമിയാണെന്ന് വിശ്വസിക്കുന്ന ശിവമണി ഭഗവാന്റെ കൃപയ്ക്ക് നന്ദി പറഞ്ഞാണ് സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്.
Discussion about this post