സ്ത്രീ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നത് ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ കാരണമല്ലെന്ന് സുപ്രീം കോടതി. സ്ത്രീയുടെ ലൈംഗിക ശീലമോ ലൈംഗിക ആസക്തിയോ ബലാത്സംഗ കേസിലെ നിയമ നടപടികളെ സ്വാധീനിക്കരുതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ വിധി.
ബലാത്സംഗ കേസിലെ പ്രതിക്കു ജാമ്യം നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.പ്രതിയോട് മുസാഫര്‍നഗര്‍ കോടതിയില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസിലെ ഇരയായ സ്ത്രീ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നു വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി പ്രതിക്കു ജാമ്യം നല്‍കിയത്. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നതും കണക്കിലെടുത്ത ഹൈക്കോടതി ഇവരുടേത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരിക്കാമെന്നും നിരീക്ഷിച്ചിരുന്നു.ഇത് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
Discussion about this post