മുംബൈ: മുംബൈയിലെ താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു.
മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം സ്വദേശി ഉഷ പുരുഷന്‍ മരിച്ചതെന്നാണ് അനൗദ്യോഗിക വിവരം.
തകര്‍ന്ന കെട്ടിടത്തിനടിയില്‍ 15 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 22 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ഫയര്‍ ഓഫീസര്‍ ദിലീപ് ഗുണ്ട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയം 30 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു.
മാട്രു ഛായ എന്ന കെട്ടിടം രാത്രി 10.40നാണ് തകര്‍ന്നുവീണതെന്ന് ദുരന്തനിവാരണസേന അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴമൂലം പഴയ കെട്ടിടം നിലംപൊത്തിയതെന്നാണ് റിപ്പോര്‍ട്ട്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post