കോട്ടയം: അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് രണ്ടില ചിഹ്നം ലഭിക്കും. പി ജെ ജോസഫിന്റെ കത്ത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്.
അകലക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡായ പൂവത്തിളപ്പിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ജോര്‍ജും ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ബിപിന്‍ തോമസും പത്രിക നല്‍കിയിരുന്നു. ഇവിടെയാണ് ബിപിന്‍ തോമസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചത്.
ജോസ് കെ മാണിക്ക് ഇത് കനത്ത തിരിച്ചടിയാണ്. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ രണ്ടില അനുവദിക്കുന്നത്. ഇന്നലെ കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
Discussion about this post