തിരുവനന്തപുരം: പട്ടിണികാരണം കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് നല്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ഭരണാധികാരികളുടെ മുഖത്തേറ്റ അടിയാണ് സംഭവമെന്നാണ് പരിഹാസം. തിരുവന്തപുരത്ത് ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ ഇത്തരം സംഭവം നടന്നിട്ടും സര്‍ക്കാര്‍ കൈകഴുകുകയാണ്. സമൂഹത്തിന്റെ കുഴപ്പം, ആരും പറഞ്ഞില്ല എന്നിങ്ങനെ ന്യായീകരണങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പുറത്ത് വരികയാണ്. കേരളത്തിന് പുറത്ത് ഏതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരമൊരു സംഭവം നടന്നതെങ്കില്‍ ഇടത് സര്‍ക്കാരും സിപിഎമ്മും വലിയ സംഭവമാക്കുമായിരുന്നില്ലേ എന്നാണ് ചിലരുടെ ചോദ്യം. അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചതിന് മധു എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട അഭ്യസ്തവിദ്യനായ ചെറുപ്പക്കാരനെ ആള്ക്കൂ്ടടം തല്ലിക്കൊന്നപ്പോഴും സമാനമായ വാദങ്ങളാണ് അധികൃതര്‍ മുന്നോട്ട് വച്ചത്.
പട്ടിണി മാറ്റാന്‍ ചില വിദേശ രാജ്യങ്ങള്‍ ഫല പ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതെല്ലാം പഠിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി എ.കെ ബാലനും വിദേശയാത്രകള്‍ നടത്തുന്ന വിപ്ലവ നീക്കങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് ചിലരുടെ പരിഹാസം. അച്ഛന്റെയും അമ്മയുടേയും പറ്റുമെങ്കില്‍ പട്ടിണി പുറത്ത് പറയാത്തതിന് കുട്ടികളുടെയും പേരില്‍ കേസെടുക്കാനും സര്‍ക്കാര്‍ മടിക്കില്ലെന്നും ട്രോളര്‍മാര്‍ പറയുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ ആറ് കുട്ടികളെ പ്രസവിച്ചിട്ടും ആരോഗ്യവകുപ്പ് ശ്രദ്ധിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
എല്ലാവര്ക്കും വീട്, സമ്പൂര്‍ണ വൈദ്യുതി തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി സഖാക്കളുടെ വീടുകളില്‍ മാത്രമാണോ നടപ്പിലാക്കുന്നത് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്തരമൊരു കുടുംബം നഗരത്തില്‍ ജീവിക്കുന്നുണ്ട് എന്ന് അവിടുത്തെ അധികൃതര്‍ക്കും, ജനപ്രതിനിധികള്‍ക്കും അറിയാതെ പോയത് എന്ന ചോദ്യവും ഉയരുന്നു.
വഞ്ചിയൂരിലെ കുട്ടികളുടെ അച്ഛനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസ് എടുക്കുക.
വാര്‍ത്ത പുറത്ത് വന്നതോടെ അമ്മക്ക് സഹായവുമായി നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇന്ന് നഗരസഭ അമ്മക്ക് ജോലി നല്‍കും. ഇപ്പോള്‍ പൂജപ്പുര മഹിളാമന്ദിരത്തിലാണ് അമ്മയും രണ്ട് കൈക്കുഞ്ഞുങ്ങളുമുള്ളത്. മണ്ണ് തിന്ന് വിശപ്പടക്കുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മയുടെ ദൈന്യത ഞെട്ടലുണ്ടാക്കിയിരുന്നു. റേഷന്‍കാര്‍ഡോ,മറ്റ് സര്‍ക്കാര്‍ രേഖകളോ ഈ കുടുംബത്തിന് ഇല്ല എന്നത് ഞെട്ടിക്കുന്നതാണ്.
Discussion about this post