അമരാവതി: ആന്ധ്രപ്രദേശില്‍ മധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കിഴക്കന്‍ ഗോദാവരി വരി ജില്ലയിലാണ് സംഭവമുണ്ടായത്. 50 വയസുകാരിയായ വിധവയാണ് കൊല്ലപ്പെട്ടത്.
സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘമാണ് കുറ്റകൃത്യം നടത്തിയത്. ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ക്രൂരകൃത്യത്തിന് ഇരയായത്. സ്ത്രീയുടെ ഭര്‍ത്താവും മകനും മരിച്ചുപോയവരാണ്. ഇവരുടെ മകള്‍ ഹൈദരാബാദിലാണ് താമസം.
അടുത്തിടെ ഹൈദരാബാദ് നഗരത്തിന്റെ പരിസരത്ത് ഡോക്ടറെ നാലംഗ സംഘം ബലാത്സംഗം ചെയ്തു കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അണപൊട്ടുന്നതിനിടെയാണ് പുതിയ സംഭവം.
Discussion about this post