ജാര്‍ഖണ്ഡില്‍ 65 ലേറെ സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ഇത്തവണ ബിജെപി ജാര്‍ഖണ്ഡില്‍ ചരിത്ര വിജയം നേടുമെന്നും രഘുബര്‍ദാസ് പറഞ്ഞു
ജാര്‍ഖണ്ഡില്‍ ഈ മാസം ഏഴിന് നടക്കുന്ന രണ്ടാഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അന്തിമ ഘട്ടത്തിലാണ്. മുഖ്യമന്ത്രി രഘുബാര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് അടക്കമുള്ള 20 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തെരെഞ്ഞെടുപ്പ്.
പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിക്കഴിഞ്ഞു. അഞ്ചുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 23നാണ്.
Discussion about this post